രണ്ടാം ടെസ്റ്റിലും ഒന്നാം ഇന്നിംഗ്‌സില്‍ വെറും 162 റണ്‍സിന് കിവീസ് ഓള്‍ ഔട്ടായി

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ന്യുസീലാന്‍ഡ് തകര്‍ന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്‌സില്‍ വെറും 162 റണ്‍സിന് കിവീസ് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ ലീഡിനായി പൊരുതുകയാണ്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റിന് 124 റണ്‍സെന്ന നിലയിലാണ്.

മറുപടി പറഞ്ഞ ഓസ്‌ട്രേലിയയ്ക്കും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. പുറത്താകാതെ 45 റണ്‍സുമായി നില്‍ക്കുന്ന മാര്‍നസ് ലബുഷെയ്ന്‍ ഓസീസ് നിരയുടെ ടോപ് സ്‌കോററായി. കാമറൂണ്‍ ഗ്രീന്‍ 25, ട്രാവിസ് ഹെഡ് 21 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. കിവീസിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ടോം ലഥാം 38, ടോം ബ്ലന്‍ഡല്‍ 22, കെയ്ന്‍ വില്യംസണ്‍ 17, വില്‍ യങ് 14 എന്നിങ്ങനെയാണ് കിവീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ബൗളിംഗ് നിരയില്‍ മാറ്റ് ഹെന്റി 29, ക്യാപ്റ്റന്‍ ടിം സൗത്തി 26 എന്നിങ്ങനെ സംഭാവന ചെയ്തു.

Top