രണ്ടാംഘട്ടത്തിൽ കേരളത്തിന് 3,60,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി അനുവദിച്ചു

തിരുവനന്തപുരം : രണ്ടാംഘട്ടത്തിൽ കേരളത്തിന് 3,60,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 4,33,500 ഡോസ് വാക്‌സിനുകളാണ് കേരളത്തിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്. ബുധനാഴ്ച എറണാകുളത്തും തിരുവന്തപുരത്തും എയർപോർട്ടുകളിൽ വാക്‌സിനുകൾ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത്മൂന്നാംദിനം8548 ആരോഗ്യ പ്രവർത്തകർകൊവിഡ് വാക്സിൻ സ്വീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 24,558 ആയി.എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്.

Top