in the purpose of vote ban-mavoist in wayanad

മാനന്തവാടി: വയനാട് കമ്പമല എസ്റ്റേറ്റില്‍ വോട്ട് ബഹിഷ്‌കരണ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്.

ലഘു ലേഖകള്‍ നല്‍കി 15 മിനുട്ടാളം തൊഴിലാളികളോട് സംഘം സംസാരിച്ചുവെന്നും പ്രദേശവാസികള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലകളിലാണ് പൊലീസ് സൈനിക വിഭാഗങ്ങള്‍ സുരക്ഷ ശക്തമാക്കിയത്.

മുന്നൂറിലേറെ ജവാന്മാരാണ് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഇതിനകം തന്നെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ക്യാമ്പ് ചെയ്യുന്നത്.

മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള മാനന്തവാടി താലൂക്കിലുള്‍പ്പെടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തമാണ്.

മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് മാനന്തവാടി സര്‍ക്കിളിലെ ഓരോ സ്റ്റേഷന്റെയും ചുമതല ഓരോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

Top