പുതുവര്‍ഷത്തില്‍ ഗസ്സക്കുള്ള മാനുഷിക സഹായങ്ങളുമായി മൂന്ന് വിമാനങ്ങള്‍ പറന്നു

ദോഹ: പുതുവര്‍ഷത്തില്‍ ഗസ്സക്കുള്ള മാനുഷിക സഹായങ്ങളുടെ തുടര്‍ച്ചയായി മൂന്നു വിമാനങ്ങളിലായി ഗസ്സയിലേക്ക് പറന്നു. കൂടുതല്‍ ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ച് ഖത്തര്‍. മരുന്നും ഭക്ഷ്യവസ്തുക്കളും ശൈത്യകാല വസ്ത്രങ്ങളും താമസവസ്തുക്കളുമായി 135 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് ഖത്തര്‍ തിങ്കളാഴ്ച ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലെത്തിച്ചത്.

ഇവിടെനിന്ന് റഫ അതിര്‍ത്തി വഴി ഗസ്സയിലേക്ക് കൊണ്ടുപോകും. ഇതോടെ മൂന്നു മാസത്തിനിടെ ഖത്തറിന്റെ സഹായ വിമാനങ്ങളുടെ എണ്ണം 57 ആയി.

Top