വ്യത്യസ്തത നിറഞ്ഞ കാറ്റിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി

സിഫ് അലിയും, മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കാറ്റിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി.
വേനല്‍ കാറ്റില്‍ എന്ന വീഡിയോ ഗാനമാണ് എത്തിയിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ജ്യോത്സ്‌നയാണ് ഗാനം ആലാപിച്ചിരിക്കുന്നത്.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കാറ്റിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പത്മരാജന്റെ മകനും തിരക്കഥാകൃത്തുമായ അനന്തപത്മനാഭനാണ്.

പി. പത്മരാജന്റെ പ്രശസ്തമായ ഒരു കഥയിലെ കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്.

Top