ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍; പൃഥ്വിരാജും അരവിന്ദ് സ്വാമിയും

മോഹന്‍ലാലിനെ നായകനാക്കി ജനഗണമനയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും അരവിന്ദ് സ്വാമിയും ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഷാരിസ് മുഹമ്മദ്  തിരക്കഥ എഴുതുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഏവരും കാത്തിരിക്കുന്ന എമ്പുരാന്‍ സിനിമയുടെ ഷെഡ്യൂള്‍ ഇടവേളകള്‍ക്കിടയില്‍ ഡിജോ ചിത്രം ഷൂട്ട് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നതെന്നും വിവരമുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് മാസം ഉണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍, നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രംമാകും ഇത്.

അതേസമയം മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. പ്രിയ മണിയാണ് നായികയാകുന്ന ചിത്രത്തില്‍ സിദ്ധിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍, അനശ്വര രാജന്‍, ശാന്തി മായദേവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് തീയേറ്ററില്‍ എത്തും.

Top