യുഎസ് ഓപ്പണ്‍ ടെന്നീസ്: മാരിന്‍ സിലിച്ച് പുറത്തായി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മുന്‍ ചാംപ്യനും, ഏഴാം സീഡുമായ മാരിന്‍ സിലിച്ച് പുറത്തായി. ജപ്പാന്‍ താരം കി നിഷികോരിയാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സിലിച്ചിനെ വീഴ്ത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിലിച്ച് തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 2-6, 6-4, 7-6, 4-6, 6-4. 2014ലെ യുഎസ് ഓപ്പണ്‍ ചാംപ്യനാണ് സിലിച്ച്.

അതേസമയം വനിതകളില്‍ അമേരിക്കയുടെ മാഡിസണ്‍ കീസും സെമിയിലേക്ക് മുന്നേറി. അവസാന ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം കാര്‍ല സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് മാഡിസണ്‍ കീസിന്റെ മുന്നേറ്റം. സ്‌കോര്‍ 6-4, 6-3.

Top