ഇന്ത്യന്‍ കായിക ലോകത്ത് എന്നും അഭിമാനമായ പി യു ചിത്രയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്

ന്ത്യന്‍ കായിക ലോകത്ത് എന്നും അഭിമാനം തീര്‍ത്ത താരമാണ് പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ സ്വദേശിനിയായ പി യു ചിത്ര.

ഈ അതുല്യ താരത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്താന്‍ ഒരുങ്ങുകയാണ്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് നിര്‍മിക്കുന്ന ചിത്രം പരസ്യ സംവിധായകനായ പ്രവീണ്‍ ഐ.ഡിയാണ് സംവിധാനം ചെയ്യുന്നത്.

കന്യകാ ടാക്കീസ്, ടേക്ക് ഓഫ് എന്നീ ചിത്രങ്ങള്‍ക്ക് തിരിക്കഥയൊരുക്കിയ പി.വി ഷാജികുമാറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top