ആദ്യത്തെ സംവരണ ‘വിപ്ലവം’ രാജസ്ഥാനില്‍, സി.പി.എമ്മിനെ പൊളിച്ചടുക്കി ബി.ജെ.പി . .

ന്യൂഡല്‍ഹി: മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് രാജ്യത്ത് ആദ്യ സംവരണം ഏര്‍പ്പെടുത്തിയത് ബി.ജെ.പി സര്‍ക്കാര്‍ !

കേരളത്തില്‍ ഇപ്പോള്‍ പിണറായി സര്‍ക്കാറാണ് ആദ്യമായി വിപ്ലവകരമായ തീരുമാനമെടുത്തതെന്ന പ്രചരണത്തിന്റെ മുനയൊടിച്ച് ബി.ജെ.പിയാണ് രാജസ്ഥാനിലെ കണക്കുകള്‍ നിരത്തി രംഗത്ത് വന്നിരിക്കുന്നത്.

പിണറായി സര്‍ക്കാര്‍ ദേവസ്വം വകുപ്പില്‍ മാത്രമാണ് മുന്നാക്ക സമുദായവിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണത്തിന് തീരുമാനിച്ചത്. ഇതിന് നിയമസഭയുടെ അംഗീകാരം കിട്ടണം.

രാജസ്ഥാനിലെ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാര്‍, സംവരണ വിഭാഗത്തില്‍ പെടാത്ത സമുദായത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 14 ശതമാനം സംവരണമാണ് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ തൊഴില്‍ മേഖലയിലും രണ്ടുവര്‍ഷം മുമ്പേ നടപ്പാക്കിയതെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

രാജസ്ഥാന്‍ ഇക്കണോമിക്കലി ബാക്‌വേഡ് ക്ലാസ് (റിസര്‍വേഷന്‍ ഓഫ് സീറ്റ്‌സ് ഇന്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിട്യൂട്ട്‌സ് ആന്‍ഡ് അപ്പോയിന്റ്‌മെന്റ്‌സ് ആന്‍ഡ് പോസ്റ്റ്‌സ് ഇന്‍ സര്‍വീസസ് അണ്ടര്‍ സ്‌റ്റേറ്റ്) ബില്‍ 2015 സെപ്തംബര്‍ 23 ന് നിയമമായി. ഈ ബില്‍ അതിനും ഏഴു വര്‍ഷം മുമ്പ്, 2008 ല്‍ വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ അവതരിപ്പിച്ചിരുന്നു.

എന്നാല്‍, ഹൈക്കോടതി സ്‌റ്റേ ചെയ്തു. പിന്നാക്ക സമുദായ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അഞ്ചുശതമാനം സംവരണം വര്‍ദ്ധിപ്പിച്ചതിനൊപ്പമാണ് ഈ നിയമത്തിനും നിയമസഭ പ്രത്യേക അംഗീകാരം നല്‍കിയത്.

അതേസമയം, പിന്നോക്ക വിഭാഗത്തിന് സംവരണത്തോത് കൂട്ടിയതോടെ ആകെ സംവരണം 50 ശതതമാനത്തില്‍ അധികമാകരുതെന്ന സുപ്രീം കോടതി ഉത്തരവ് മറികടന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ വന്ന ഹര്‍ജി വെള്ളിയാഴ്ച തള്ളിയിട്ടുണ്ട്.

Top