ആദ്യദിനത്തില്‍ ഭാരത് 22 ഇടിഎഫില്‍ നിക്ഷേപിക്കാനെത്തിയത് നിരവധി കമ്പനികള്‍

ഡല്‍ഹി: ആദ്യ ദിവസത്തില്‍ തന്നെ ഭാരത് 22 ഇടിഎഫില്‍ നിരവധി കമ്പനികള്‍ നിക്ഷേപിക്കാനെത്തി.

ആങ്കര്‍ നിക്ഷേപകര്‍ക്ക് വേണ്ടി നീക്കിവെച്ച 25 ശതമാനത്തിന് ആറിരട്ടി തുകയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.

ഇടിഎഫിലൂടെ കേന്ദ്ര സര്‍ക്കാരിനുവേണ്ടി 8000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

മ്യൂച്വല്‍ ഫണ്ടുകള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍, ഇന്‍ഷുറന്‍സ്, റിട്ടയര്‍മെന്റ് ഫണ്ടുകള്‍ തുടങ്ങിയവയാണ് 12,0000 കോടിയുമായി എന്‍എഫ്ഒയ്ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

എല്‍ഐസി, ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, ഇപിഎഫ്ഒ, എച്ച്ഡിഎഫ്‌സി ഇര്‍ഗോ ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് നിക്ഷേപത്തിന് തയ്യാറായത്.

Top