ചലച്ചിത്ര അക്കാദമിയില്‍ വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ; സജി ചെറിയാന്‍

ലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമിയില്‍ വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. അക്കാദമിയില്‍ രഞ്ജിത്തിനെതിരെ പടയൊരുക്കമൊന്നുമില്ലെന്നും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വന്നാല്‍ വിട്ടിവീഴ്ചയില്ലാതെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ചലച്ചിത്ര മേളയ്ക്കു ശേഷം അക്കാദമി ഭാരവാഹികളുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അത് അദ്ദേഹം തന്നെ വിശദീകരിക്കണമെന്നും സജി ചെറിയാന്‍ പറയുന്നു. രഞ്ജിത്തിന്റെ പരാമര്‍ശങ്ങളുടെ പേരിലുണ്ടായ വിവാദങ്ങള്‍ അക്കാദമിയെ ബാധിക്കില്ല. ഉത്തരവാദിത്തപെട്ടവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ സര്‍ക്കാര്‍ സ്വാഭാവികമായും ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ ഇന്നലെ സമാന്തരയോഗം ചേര്‍ന്നിരുന്നു. ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കി. അതേസമയം, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയുമെന്ന് രഞ്ജിത്ത് പ്രതികരിച്ചു.

Top