വി.വി.ബാബുവിൻറെ കാർ; പേര് കൊറോണ!, നൽകിയത് കാർട്ടൂണിസ്റ്റ് ലക്ഷ്മൺ

ചേർത്തല: ചൈനയിൽ നിന്നല്ല; ജപ്പാനിൽ നിന്നു വന്ന ഒരു കൊറോണ ചേർത്തലയിലുണ്ട്. ഇതൊരു പഴയ കാറിന്റെ പേരാണ്. ചേർത്തല മരുത്തോർവട്ടം സൃഷ്ടിയിൽ വി.വി.ബാബുവിന്റെ ഉടമസ്ഥതയിലാണ് 1966ലെ ജപ്പാൻ നിർമിത കൊറോണ ഡീലക്സ് കാറുള്ളത്. കാർട്ടൂണിസ്റ്റ് ആർ.കെ.ലക്ഷ്മണാണ് കാർ വി.വി.ബാബുവിന് നൽകിയത്. അദ്ദേഹം ജപ്പാനിൽ പോയപ്പോൾ അവിടുന്നു സമ്മാനമായി ലഭിച്ചതാണ് കാർ. 1988ൽ 40,000 രൂപയ്ക്ക് വി.വി.ബാബു കാർ സ്വന്തമാക്കി.

പെട്രോളിൽ ഓടുന്ന ശീതീകരിച്ച കാറിൽ 4 പേർക്ക് യാത്ര ചെയ്യാം. വലത് വശത്താണ് സ്റ്റീയറിങ്. 14 കിലോമീറ്റർ മൈലേജ് ലഭിക്കും. വാങ്ങിച്ച സമയത്ത് രാജ്യത്ത് പലയിടങ്ങളിലും ഈ കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് വി.വി. ബാബു പറഞ്ഞു. പലരും വലിയ വിലയ്ക്ക് കാർ ചോദിച്ചെങ്കിലും നൽകിയിട്ടില്ലെന്നു ബാബുവിന്റെ വാക്കുകൾ.

Top