കോംഗോയില്‍ ബുറുണ്ടിയന്‍ അഭയാര്‍ഥികളെ സുരക്ഷാസേന വെടിവെച്ച് കൊലപ്പെടുത്തി

ബുക്കാവു: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 37 ബുറുണ്ടിയന്‍ അഭയാര്‍ഥികളെ സുരക്ഷാസേന വെടിവച്ചു കൊലപ്പെടുത്തി.

117 പേര്‍ക്ക് പരിക്കേറ്റു. അറസ്റ്റിലായ നാല് ബുറുണ്ടിയക്കാരുടെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് വെടിവയ്പ് നടന്നതെന്നാണ് വിവരം.

അതേസമയം, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കാന്‍ യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top