കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി

pinarai-vijayan

തിരുവനന്തപുരം:പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കെവിന്റെ മരണം നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനും, സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമം നടന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാലത്തിന്റെ മാറ്റം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മനസിലായിട്ടില്ല. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അത് അവര്‍ ഓര്‍ക്കണമായിരുന്നു’ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തിലെ മുഖ്യപ്രതി സാനു ചാക്കോ, പിതാവ് ചാക്കോ എന്നിവര്‍ പൊലീസില്‍ കീഴടങ്ങി.

Top