എസ്‌റ്റോണിയയില്‍ ഇനി മുതല്‍ കേസിനു വിധി പറയാന്‍ റോബോര്‍ട്ട് ജഡ്ജ്

സ്‌റ്റോണിയയില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ക്ക് പരിഹാരം കാണാന്‍ ഇനി മുതല്‍ റോബോട്ടുകള്‍. ന്യായാധിപന്മാരെ നിയമിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം കേസുകള്‍ തീര്‍പ്പാക്കാന്‍ റോബോട്ടുകളെ നിയമിക്കാനൊരുങ്ങുകയാണ് എസ്റ്റോണിയ.

കെട്ടിക്കിടക്കുന്ന കേസുകളില്‍ വിധി പറയാന്‍ കഴിയുന്ന വിധത്തില്‍ റോബോട്ട് ജഡ്ജിമാരെ നിര്‍മ്മിക്കാന്‍, രാജ്യത്തെ നിയമ മന്ത്രാലയം ചീഫ് ഡാറ്റാ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍, നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ റോബോര്‍ട്ടുകള്‍ രേഖകളും തെളിവുകളും പരിശോധിച്ചാവും വിധി പ്രഖ്യാപിക്കുക.

നിലവില്‍ 1.4 ദശലക്ഷം മാത്രം ജനസംഖ്യയുള്ള എസ്‌റ്റോണിയയില്‍ മുന്‍പും ജനോപകാരപ്രദമായ സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സംവിധാനം എത്രത്തോളെ എസ്‌റ്റോണിയയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടും എന്നുള്ള കാത്തിരിപ്പിലാണ് എസ്റ്റോണിയയും മറ്റു ലോക രാജ്യങ്ങളും.

Top