12 ദിവസത്തെ പര്യടനത്തിന് തുടക്കം, ഡോണള്‍ഡ് ട്രംപ് ജപ്പാനിലെത്തി

വാഷിംഗ്ടണ്‍: 12 ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജപ്പാനില്‍ എത്തി.

അഞ്ച് ഏഷ്യന്‍ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.

ടോക്കിയോയിലെ യോകോട്ടോ യുഎസ് വ്യോമത്താവളത്തില്‍ ഞായറാഴ്ച രാവിലെയാണ് ട്രംപ് വന്നിറങ്ങിയത്. ഇന്നു പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തുകയും ഗോള്‍ഫ് കളിക്കുകയും ചെയ്യും.

ചൊവ്വാഴ്ച ദക്ഷിണകൊറിയ സന്ദര്‍ശിക്കുന്ന ട്രംപ് പ്രസിഡന്റ് മൂണ്‍ ജേയ് ഇനുമായി ചര്‍ച്ച നടത്തുന്നതാണ്. ബുധനാഴ്ച ബെയ്ജിംഗിലെത്തി പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ചര്‍ച്ച നടത്തും. ഉത്തരകൊറിയന്‍ പ്രതിസന്ധിയായിരിക്കും മുഖ്യചര്‍ച്ചാവിഷയം.

പത്താംതീയതി വിയറ്റ്നാമില്‍ ഏഷ്യാ-പസഫിക് ഉന്നതതലത്തില്‍ പങ്കെടുക്കും.12നു ഫിലിപ്പീന്‍സില്‍ യുഎസ്-ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

Top