തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിനെ വീണ്ടും പരിഗണിച്ചേക്കും

മലപ്പുറം: തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ വീണ്ടും പരിഗണിച്ചേക്കും. നേരത്തെ തവനൂരിലേക്ക് പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് മത്സരിപ്പിക്കാന്‍ ധാരണയായതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്‍റെ പേര് തവനൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. റിയാസ് മുക്കോളിയെ വെട്ടി ഫിറോസ് കുന്നംപറമ്പിലിനെ കൊണ്ടുവരുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് പരിഗണിച്ചുകൊണ്ടാണ് ഈ പ്രശ്നത്തിന് കോണ്‍ഗ്രസ് നേതൃത്വം പരിഹാരം കാണാന്‍ ശ്രമിക്കുന്നത്.പി സി വിഷ്ണുനാഥിനെ കോണ്‍ഗ്രസ് വീണ്ടും വട്ടിയൂര്‍ക്കാവിലേക്ക് സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Top