തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. അന്തര്‍ സംസ്ഥാന പൊതു ഗതാഗതത്തിന് 31 വരെ നിയന്ത്രണമുണ്ട്. ഇളവുകള്‍ ഉണ്ടെങ്കിലും റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, സ്‌കൂളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിം, കാഴ്ചബംഗ്ലാവുകള്‍, തിയേറ്ററുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

അഡ്മിഷന്‍, പാഠപുസ്തക വിതരണം എന്നിവയ്ക്കായി അധ്യാപകര്‍ സ്‌കൂളിലെത്താനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ തുടരണം. അതേസമയം, വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. ഐടിഐ, ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍, ടൈപ്പ് റൈറ്റിംഗ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 50 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഇടവേളകളോടെ പ്രവര്‍ത്തിക്കാം.

Top