തമിഴ്നാട്ടിൽ ഭർത്താവിനെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടു: ഭാര്യ പിടിയിൽ

തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടിൽ കുഴിച്ചുമൂടിയ ഭാര്യ മൂന്നു വർഷത്തിനു ശേഷം പിടിയിൽ. തെങ്കാശി കുത്തുകൽ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ കൊലപാതകം. കാമുകന്റെ ഒപ്പം താമസിക്കുന്നതിനു തടസ്സമായതാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

കൊലപാതകത്തിൽ കൂട്ടുനിന്ന കാമുകൻ, സഹായം നൽകിയ രണ്ടു സുഹൃത്തുക്കൾ എന്നിവർ പൊലീസ് പിടിയിലായി.

Top