തമിഴ്നാട്ടിൽ ബൈക്കിൽ മാലപൊട്ടിക്കുന്ന സംഘം ഇടുക്കിയിൽ പിടിയിൽ

ഇടുക്കി: തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ ഇടുക്കിയില്‍ നിന്ന് പിടിയിലായി. വണ്ടന്മേട് സ്വദേശി സതീഷ് (24), മധുര സ്വദേശിയായ വിഘ്‌നേശ് (24) എന്നിവരെയാണ് തമിഴ്നാട് പൊലീസിൻറ് ആവശ്യപ്രകാരം കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സംഘം പിടികൂടിയത്.

വണ്ടന്‍മേട് ഭാഗത്ത് നിന്നാണ് സതീഷിനെ പിടികൂടി. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയത് വിഘ്‌നേശ് ആണെന്ന് മനസിലാക്കി കട്ടപ്പന ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇരുവരെയും തമിഴ്‌നാട് പൊലീസിന് കൈമാറി.

Top