പാകിസ്താന് വീണ്ടും തിരിച്ചടി : 166 കോടി ഡോളറിന്റെ സുരക്ഷാ സഹായം നിര്‍ത്തിവെച്ചു

ന്യൂയോര്‍ക്ക്: പാകിസ്താന് അനുവദിച്ച 166 കോടി ഡോളറിന്റെ സുരക്ഷാ സഹായം അമേരിക്ക താത്കാലികമായി നിര്‍ത്തിവെച്ചതായി പെന്റഗണ്‍ അറിയിച്ചു. പാകിസ്താന്‍ നന്ദിയില്ലാത്ത രാജ്യമായതിനാലാണ് സഹായം നിര്‍ത്തലാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനെതിരെയുളള നടപടികള്‍ കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയത്.

മാധ്യമപ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്ക് ഇമെയിലിലൂടെയായിരുന്നു റോബ് മാനിംഗിന്റെ പ്രതികരണം. പാകിസ്താന് ശക്തമായ സന്ദേശമാണ് ഇതിലുടെ അമേരിക്ക നല്‍കുന്നതെന്ന് ഒബാമ ഭരണകൂടത്തില്‍ പ്രതിരോധവകുപ്പില്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി പദവി വഹിച്ചിരുന്ന ഡേവിഡ് സെഡ്‌നി പറഞ്ഞു. പാകിസ്താനെതിരെയുളള നടപടികള്‍ കടുപ്പിച്ച് ജനുവരി മുതലാണ് സൈനിക സഹായം നിര്‍ത്താന്‍ അമേരിക്ക നീക്കം ആരംഭിച്ചത്.

Top