റോഡില്‍ മനുഷ്യജീവന്‍ കത്തിയമരുമ്പോള്‍ വീഡിയോ പകര്‍ത്താനുള്ള തിരക്കില്‍ നാട്ടുകാര്‍

മഹാരാഷ്ട്ര: റോഡില്‍ മനുഷ്യജീവന്‍ കത്തിയമരുമ്പോള്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്താനുള്ള തിരക്കില്‍ ജനങ്ങള്‍.

രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ഒരു ബൈക്ക് യാത്രക്കാരന്‍ കത്തിയെരിഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലിയിലാണ് സംഭവം. ബൈക്കുകള്‍ കൂട്ടിയിടിച്ച് ബോധരഹിതനായി റോഡില്‍ കിടന്ന യുവാവിന്റെ ശരീരത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിന് പകരം നാട്ടുകാര്‍ കാഴ്ചക്കാരായി.

പലരും മൊബൈലില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നു. ദുരന്തം മുഴുവന്‍ വീഡിയോയില്‍ ഷൂട്ട് ചെയ്ത ഒരാളിന്റെ വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതിനിടെ റോഡില്‍ തെറിച്ചു വീണ യുവാവിനെ ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ഇന്ന് രാവിലയോടെ മരിച്ചു.

എന്നാല്‍ കത്തിയെരിഞ്ഞ ആളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികരിലാരെങ്കിലും ആല്‍ക്കഹോള്‍ കൈവശം വെച്ചതാണോ അപകടത്തിന് കാരണമായതെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Top