സൗദിയില്‍ ശരാശരി 20,000 വിദേശികള്‍ക്ക് മാസം തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്

saudi

റിയാദ്: സൗദിയില്‍ ശരാശരി 20,000 വിദേശികള്‍ക്ക് മാസം തൊഴില്‍ നഷ്ടപ്പെടുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് ജനറല്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട്.

മൂന്നു മാസത്തിനിടെ 61,500 വിദേശ തൊഴിലാളികള്‍ക്കാണ് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ 10.85 ദശലക്ഷം വിദേശികള്‍ രാജ്യത്ത് ജോലി ചെയ്തിരുന്നു.

എന്നാല്‍ രണ്ടാം പാദമായപ്പോള്‍ ഇത്‌ 10.79 ദശലക്ഷമായി കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ജനറല്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന സ്വദേശിവല്‍ക്കരണ പദ്ധതികള്‍ ലക്ഷ്യം കാണുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.

Top