സൗദിയില്‍ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ നൂറ്റിനാല്‍പ്പത് കിലോമീറ്ററിലേയ്ക്ക്

road saudi

റിയാദ് : സൗദിയില്‍ വാഹനങ്ങളുടെ പരമാവധി വേഗത കൂട്ടുന്നതിന് തീരുമാനമായി.

ഇനി മുതല്‍ മണിക്കൂറില്‍ നൂറ്റി നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനമോടിക്കുവാന്‍ സാധിക്കും.

മണിക്കൂറില്‍ നൂറ്റിയിരുപത് കിലോമാറ്ററാണ് നിലവില്‍ വാഹനങ്ങള്‍ക്ക് സൗദിയിലെ റോഡുകളില്‍ പരമാവധി അനുവദിക്കപ്പെട്ടിരുന്ന വേഗത.

ഇത് നൂറ്റി നാല്‍പ്പത് കിലോമീറ്റര്‍ ആക്കുന്നതിനാണ് പുതിയ തീരുമാനം.

ഇതുസംബന്ധമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഗതാഗത മന്ത്രാലയം ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഹൈവേകളില്‍ ഓരോ പത്ത് കിലോമീറ്റര്‍ ഇടവിട്ട് പുതിയ സ്പീഡ് ലിമിറ്റ് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കാനും മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്.

Top