സൗദിയില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നത് ഒരുലക്ഷം തൊഴില്‍വിസകള്‍

visa

റിയാദ്: സൗദി അറേബ്യയില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം തൊഴില്‍വിസകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നുണ്ടെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതില്‍ ഏറ്റവും കൂടുതല്‍ വിസകള്‍ അനുവദിച്ചിരിക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്കാണെന്നും മന്ത്രാലയം അറിയിച്ചു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമിച്ചിരിക്കുന്ന വിദേശ തൊഴിലാളികളില്‍ 40 ശതമാനം പേരും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരാണ്.

കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുവദിച്ച വിസകളില്‍ 51 ശതമാനവും വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകള്‍ക്കാണ്.

റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക എന്നീ പ്രവിശ്യകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ തൊഴില്‍വിസകള്‍ അനുവദിച്ചതെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Top