സൗദി അറേബ്യയിൽ ഇന്ന് 140 പേർക്ക് കോവിഡ് പോസിറ്റീവ്

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 140 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലുപേർ കൊവിഡ് ബാധിച്ച് മരിച്ചു. 158 രോഗബാധിതർ  സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,63,949ഉം രോഗമുക്തരുടെ എണ്ണം 3,55,706ഉം ആയി. മരണസംഖ്യ 6295 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1948 പേരിൽ 312 പേരുടെ നില ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7  ശതമാനമായി തുടരുന്നു.

Top