കോവിഡ്: സൗദിയില്‍ 1,320 പുതിയ രോഗികള്‍

ജിദ്ദ: സൗദിയില്‍ ഇന്ന് 1,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 873 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,44,780 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,27,462 ഉം ആയി. പുതുതായി 17 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,295 ആയി. ചികിത്സയിലുള്ളവരില്‍ 1,348 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.64 ശതമാനവുമാണ്. മക്കയില്‍ 404 പേര്‍ക്കും, റിയാദ് 343 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top