രാജസ്ഥാനില്‍ രണ്ടിലധികം കുട്ടികളുള്ളവർക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല;അംഗീകരിച്ച് സുപ്രീംകോടതി

രാജസ്ഥാനില്‍ രണ്ടിലധികം കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ യോഗ്യതയില്ല. 1989-ല്‍ സംസ്ഥാനം പാസാക്കിയ നിയമം ഇപ്പോള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഈ ചട്ടം വിവേചനരഹിതമാണെന്നാണ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ സുപ്രീം കോടതി വാദം. ഇത് നയത്തിന്‌റെ പരിധിയില്‍ വരുന്നതാണ്. അതില്‍ ഇടപെടേണ്ട ആവശ്യമില്ല. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് രാജസ്ഥാന്‍ നിയമത്തെ അംഗീകരിച്ചത്.

മുന്‍ സൈനികനായ രാംജി ലാല്‍ ജത്താണ് രാജസ്ഥാന്‍ നയത്തെ ചോദ്യം ചെയ്തു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2017-ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച രാംജി രാജസ്ഥാന്‍ പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലി ലഭിക്കാന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടിലധികം കുട്ടികളുണ്ടെന്ന കാരണത്താല്‍ രാംജിയുടെ അപേക്ഷ രാജസ്ഥാന്‍ പൊലീസ് നിരസിച്ചു. കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സമാനമായ നിയമങ്ങള്‍ നേരത്തെയും അംഗീകരിച്ചിരുന്നതായി കോടതി പറഞ്ഞു.

Top