ഐപിഎൽ 2021: ആര്‍ച്ചര്‍ക്ക് പകരം സാധ്യത ഈ മൂന്ന് പേരില്‍ ഒരാള്‍ക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ടീമിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ പരിക്കേറ്റ് ടൂര്‍ണമെന്റിന് പുറത്തായിരിക്കുകയാണ്. കൈക്ക് പരിക്കേറ്റ ആര്‍ച്ചര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നതിനാലാണ് ടൂര്‍ണമെന്റ്‌
നഷ്ടമാവുന്നത്.

നിലവിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ നിന്ന് രാജസ്ഥാനിലെത്താന്‍ സാധ്യതയുള്ള മൂന്ന് പേരാണ് ഉള്ളത്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജാക്ക് വില്‍ഡെര്‍മൂത്, ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര, ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് കുഗ്ലീജന്‍ എന്നിവർക്കാണ് സാധ്യത.

 

Top