രാജസ്ഥാനിൽ ദളിത് വിഭാഗത്തിൽപ്പെട്ട ഗർഭിണിയെ ആക്രമിച്ചു

പാലി: ഭൂമി തർക്കത്തിന്റെ പേരിൽ ഉയർന്ന ജാതിയിൽപ്പെട്ടവർ ദളിത് വിഭാഗത്തിൽപ്പെട്ട കുടുംബത്തെ ആക്രമിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം.  ആക്രമണത്തിൽ ദളിത് കുടുംബത്തിലെ ഗർഭിണി ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു.

ഭൂമി തർക്കത്തെ തുടർന്ന് തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് മാർച്ച് പതിനഞ്ചിന് ദളിത് കുടുംബത്തിൽ നിന്നുള്ള വ്യക്തി റോഹെത് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആറു പേർക്കും എതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തു.

എഫ്.ഐ.ആർ ഫയൽ ചെയ്ത് മൂന്നു ദിവസത്തിനു ശേഷം ആരോപണവിധേയരായവർ പരാതിക്കാരന്റെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.

 

Top