രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇവര്‍ക്കെതിരെ പഹാരി പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 31-ാം തിയതിയായിരുന്നു സംഭവം. അജ്ഞാത സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം മര്‍ദിക്കുകയും തുടര്‍ന്ന് കാട്ടിലുപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

Top