ഖത്തറില്‍ 126 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ 126 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 2,22,976 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 63 പേര്‍ സ്വദേശികളും 63 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 600 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,25,198 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1,622 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 17,492 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 2,299,833 ആയി.

Top