പത്തനംതിട്ടയില്‍ മൂന്ന് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 30 വരെ നിയന്ത്രണമുണ്ടാകും. നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടരുത്. വിവാഹ, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു.

933 പേര്‍ക്കാണ് ഇന്നലെ മാത്രം പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 857 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

 

Top