പന്തളത്ത് 30ലധികം ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു

ത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ പന്തളത്ത് ബി.ജെ.പിക്ക് തിരിച്ചടിയായി പ്രവര്‍ത്തകര്‍ കൂട്ടമായി സി.പി.എമ്മിലേക്ക്. 30 ലേറെ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പന്തളത്തെത്തി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

പന്തളം നഗരസഭയിലെയും സമീപ മേഖലകളിലും അട്ടിമറി വിജയം നേടി  വന്‍നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രാദേശിക പ്രവര്‍ത്തകര്‍ കൂട്ടമായി ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്നത്.

ശബരിമല പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ട നാമജപഘോഷയാത്രയുടെ പ്രധാന സംഘാടകനും അയ്യപ്പ ധര്‍മ സംരക്ഷസമിതി ചെയര്‍മാനുമായ എസ്. കൃഷ്ണകുമാര്‍, ബാലഗോകുലം താലൂക്ക് സെക്രട്ടറി അജയകുമാര്‍, പന്തളത്തെ പ്രധാന നേതാക്കളായ എം.സി സദാശിവന്‍, എം. ആര്‍ മനോജ് കുമാര്‍, സുരേഷ്, ശ്രീലത തുടങ്ങിയവരുടെ നേതൃത്വത്തില്‍ 30 ലേറെ പ്രവര്‍ത്തകരാണ് സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

Top