In Pakistan, the guns are getting low prices

ദാറ ആദംഖേല്‍: പാകിസ്താന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ദാറ ആദംഖേല്‍ എന്ന സ്ഥലം എപ്പോഴും വെടിയൊച്ചകളാല്‍ മുഖരിതമാണ്. ഇവിടെയാണ് ആയുധങ്ങളുടെ കരിഞ്ചന്ത ഏറ്റവും സജീവമായി നടക്കുന്നത്.

കലാഷ്‌നിക്കോവ് തോക്കുകള്‍ ഇവിടെ തന്നെ നിര്‍മ്മിച്ച് വില്‍ക്കുന്ന കാഴ്ച വളരെ സാധാരണമാണ്. സ്മാര്‍ട്ട് ഫോണിനെക്കാള്‍ കുറഞ്ഞ വിലക്കാണ് ഇവിടെ ആയുധങ്ങള്‍ വില്‍ക്കുന്നത്.

തീവ്രവാദികള്‍ക്ക് പ്രിയപ്പെട്ട എകെ 47 മുതല്‍ പട്ടാളക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഏറെ ഇഷ്ടപ്പെട്ട ജര്‍മ്മന്‍ മിഷീന്‍ ഗണ്‍ എംപി5 വരെ ഇവിടെ കിട്ടും, വിലയാണെങ്കില്‍ ഏകദേശം 7000 രൂപ മാത്രം.

കള്ളക്കടത്തുകാരും മയക്കുമരുന്ന് കച്ചവടക്കാരും വിഹരിക്കുന്ന ദാറയില്‍ മോഷ്ടിച്ച കാറുകള്‍ മുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വരെ സുലഭമായി ലഭിക്കും.

1980ല്‍ സോവിയറ്റുകളുമായി യുദ്ധം ചെയ്യാന്‍ അഫ്ഗാന്‍ കേന്ദ്രമാക്കിയ മുജാഹിദീന്‍ ഇവിടെ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് അനധികൃത കച്ചവടം ഇവിടെ ശക്തമായത്.

പിന്നീട് ഈ മേഖല പാക്കിസ്ഥാന്‍ താലിബാന്റെ അധീനതയില്‍ ആകുകയും അവര്‍ സമാന്തര സര്‍ക്കാര്‍ പോലെ സ്വന്തം നിയമങ്ങള്‍ പ്രഖ്യാപിച്ചു പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു.

സര്‍ക്കാര്‍ താലിബാനെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയതോടെ കള്ളക്കടത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ശമനമായി. എന്നാല്‍ ആയുധ നിര്‍മ്മാണം ഇപ്പോഴും തുടരുന്നു.

Top