മതസൗഹാര്‍ദ്രം ഇങ്ങനെയും , ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാനായി വൈദിക വിദ്യാര്‍ത്ഥികള്‍

ആലുവ: ഹജ്ജ് യാത്രക്കാരെ സഹായിക്കാനായി എത്തിയത് വൈദിക വിദ്യാര്‍ത്ഥികള്‍.

ആലുവ റെയില്‍വേ സ്റ്റേഷനിലെ സേവന കേന്ദ്രത്തിലാണ് ഏഴ് വൈദിക വിദ്യാര്‍ത്ഥികള്‍ സേവനത്തിനെത്തിയത്.

വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിനുകളില്‍ എത്തുന്ന ഹജ്ജ് യാത്രികരെ സഹായിക്കാനാണ് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്പോള്‍ മുതല്‍ ഹജ്ജ് യാത്രക്കാര്‍ക്ക് സേവനം ചെയ്യാന്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ ഉള്ളത്.

ആലുവ മംഗലപുഴ പൊന്തിഫിക്കല്‍ സെമിനാരിയിലെ ഒന്ന്, രണ്ട് വര്‍ഷ വിദ്യാത്ഥികളായ പ്രിന്‍സ്, ലിജു, ജഫ്രിന്‍, മെല്‍വിന്‍, ബിജു, ഷിബിന്‍, സെബി എന്നിവരാണ് സേവനത്തിനെത്തിയത്.

Top