ഒമാനില്‍ വാക്‌സിനേഷന്റെ രണ്ടു ഡോസുകള്‍ക്കിടയിലെ കാലാവധി കുറച്ചു

മസ്‌കറ്റ്: ഒമാനില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷനിടയിലെ കാലാവധി നാലാഴ്ചയായി കുറച്ചു. നേരത്തെ ഇത് ആറ് ആഴ്ചകളായിരുന്നു. സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് നാല് ആഴ്ച പൂര്‍ത്തിയാക്കിവര്‍ക്ക് രണ്ടാം ഡോസിനായി തറസ്സുദ് പ്ലസ് ആപ്പില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top