ഒമാനില്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വിലക്ക്

മസ്‌കത്ത്: ഒമാനില്‍ റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കുട്ടികള്‍ക്കും പ്രായമാര്‍ക്കും വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വിലക്ക്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കുമാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തിയിയിരിക്കുന്നത്.

റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും പ്രവേശിക്കുമ്പോഴും മാസ്‌ക് ധരിക്കണം. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാര്‍ ഫേസ് ഷീല്‍ഡ് ധരിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്. കറന്‍സി നോട്ടുകളുടെ ഉപയോഗം കുറച്ച് പരമാവധി ഇലക്ട്രോണിക് പേയ്‌മെന്റിനെ ആശ്രയിക്കണം.

ന്യൂസ് പേപ്പറുകള്‍ ഉപയോഗിക്കരുത്. അച്ചടിച്ച പ്രൈസ് ലിസ്റ്റ് പോലുള്ളവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ജോലി ആരംഭിക്കുമ്പോഴും അതിന് ശേഷം ഓരോ എട്ട് മണിക്കൂറിലും സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ശരീര താപനില പരിശോധിക്കണം. ആളുകള്‍ കാത്തിരിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Top