ഞെട്ടിക്കുന്ന കണക്കുകള്‍ ! നവംബറില്‍ മാത്രം സുരക്ഷാസേന വധിച്ചത് 21 ഭീകരരെ

army

ശ്രീനഗര്‍: കശ്മീരിലെ ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്.

ഒരു ദിവസം ഒരു ഭീകരന്‍ എന്ന രീതിയില്‍ കൊല നടക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു.

ജമ്മു കശ്മീരില്‍ നവംബറില്‍ മാത്രം സുരക്ഷാസേന വധിച്ചത് 21 ഭീകരരെയാണ്.

കാശ്മീരിന്റെ അടുത്തിടെയുള്ള ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളാണ് ഈ മാസം നടന്നത്.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും താഴ് വരയ്ക്കു പുറത്തു നിന്നുള്ളവരാണ്. ഇവരില്‍ ലഷ്‌കര്‍ ഭീകരരും ഉള്‍പ്പെടുന്നു.

ഈ ആഴ്ച തുടക്കത്തില്‍ കുപ്വാരയിലും ബാരാമുള്ളയിലുമായി സൈന്യം മൂന്നു ഭീകരരെ വധിച്ചിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഭീകരസംഘടനകളിലെ ഉന്നതരും ഉള്‍പ്പെടുന്നുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍.

അതേസമയം, ശൈത്യകാലത്ത് ഭീകരര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ മുന്‍ ലഫ്ജനറല്‍ അട്ട ഹസ്‌നെയ്ന്‍ ഉപദേശിച്ചിരുന്നു.Related posts

Back to top