വൈകാതെ തന്നെ കേരളവും ബി.ജെ.പി.യുടെ ശക്തികേന്ദ്രമാകും: അമിത് ഷാ

ഹൈദരാബാദ്: കേരളവും തെലങ്കാനയും ആന്ധ്രാപ്രദേശും അടുത്തു തന്നെ ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാകുമെന്ന് പാര്‍ട്ടിയധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഹൈദരാബാദില്‍ ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു തുടക്കംകുറിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കര്‍ണാടകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ബി.ജെ.പി.യാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മളവിടെ സര്‍ക്കാരുണ്ടാക്കും. വരുംവര്‍ഷങ്ങളില്‍ തെലങ്കാനയിലും ആന്ധ്രയിലും കേരളത്തിലും നമ്മള്‍ അധികാരത്തിലെത്തും” -അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുംപെട്ടവരെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും. ഓരോ ബൂത്തിലും 50 ശതമാനം വോട്ടുവിഹിതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കണമെന്നും അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

Top