മുണ്ടക്കയത്ത് യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മകളെ കൊന്ന ശേഷം കിണറ്റില്‍ ചാടിയ കൂട്ടിക്കല്‍ കണ്ടതില്‍ ലെജീനയെ രക്ഷിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. നിലവില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി.

കൂട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് പന്ത്രണ്ട് വയസുകാരിയായ മകള്‍ ഷംനയെ കൊലപ്പെടുത്തിയത്. ലൈജീന മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ലൈജീന കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ലെജീനയ്ക്ക് മാനസിക വെല്ലുവിളി ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് ഷമീര്‍ വിദേശത്താണ്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതി.

Top