മണിപ്പൂരില്‍ ആയുധധാരികളായ അക്രമികള്‍ മധ്യവയസ്‌കയെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു

ണിപ്പൂരില്‍ കലാപം അവസാനിക്കുന്നില്ല. ആയുധധാരികളായ അക്രമികള്‍ മധ്യവയസ്‌കയെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു. 50 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആയുധധാരികള്‍ സ്ത്രീയുടെ മുഖത്ത് നിറയൊഴിക്കുകയായിരുന്നു. മാരിംഗ് നാഗ സമുദായത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മുഖം വികൃതമാക്കി. കൊല്ലപ്പെട്ട സ്ത്രീ മാനസിക പ്രശ്നങ്ങളുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ മണിപ്പൂര്‍ പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. ആയുധധാരികളെന്ന് സംശയിക്കുന്നവരെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ പരിസര പ്രദേശങ്ങളിലും വീടുകളിലും തെരച്ചില്‍ നടത്തുണ്ട്. അക്രമം രൂക്ഷമായ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ശനിയാഴ്ച മൂന്ന് ഒഴിഞ്ഞ ട്രക്കുകള്‍ക്ക് തീയിട്ടു. അവാങ് സെക്മായിയിലാണ് അക്രമസംഭവം നടന്നത്. എല്‍പിജി സിലിണ്ടറുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ട്രക്കുകളാണ് അക്രമികള്‍ കത്തിച്ചത്.

Top