മഹാരാഷ്ട്രയില്‍ സവാള വില കുത്തനെ ഇടിഞ്ഞു, വില്‍ക്കാനായി കര്‍ഷകര്‍ കേരളത്തിലേക്ക്

കൊട്ടിയം : മഹാരാഷ്ട്രയില്‍ സവാള വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് വില്‍ക്കാനായി കേരളത്തിലേക്കു യാത്ര തിരിച്ച് കര്‍ഷകര്‍.

മഹാരാഷ്ട്രയിലെ ഖത്‌രജ് ഗ്രാമത്തിലെ രണ്ടു കര്‍ഷക കുടുംബങ്ങളാണു സവാളയുമായി കേരളത്തിലേക്കു ലോറിയില്‍ യാത്ര തിരിച്ചത്

പുണെ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ഏറ്റവും താഴ്ന്ന വിലയാണു നല്‍കുന്നത്. ഒരു കിലോ സവാളയ്ക്കു നാലു രൂപ. അധ്വാനിക്കുന്നതിന്റെ വക പോലും കിട്ടാത്ത വിപണിവില.

കേരളത്തില്‍ കിലോയ്ക്കു 10 മുതല്‍ 11 രൂപവരെയാണു മൊത്ത വ്യാപാരികള്‍ നല്‍കുന്നത്. പുണെയിലെ വ്യാപാരികളാണു സവാളയുടെ വില താഴ്ത്തുന്നതെന്നു കര്‍ഷകര്‍ പറയുന്നു.

Top