മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്കു കൂടി കോവിഡ്: 24 മണിക്കൂറിനിടെ 773 മരണം

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 66,836 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 41,61,676 ആയി. കോവിഡ് ബാധയെ തുടര്‍ന്ന് 773 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 63,252-ലേക്ക് എത്തി.

നിലവില്‍  6,91,851 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 34,04,792 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്. 16.53 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Top