മഹാരാഷ്ട്രയില്‍ 35,726 പേര്‍ക്കുകൂടി കൊവിഡ്: 166 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ 35,726 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,73,461 ആയി. 166 പേര്‍കൂടി ശനിയാഴ്ച മരിച്ചതോടെ ആകെ മരണം 54,073 ആയി. 14,523 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു.

23,14,579 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. 303,475 ആണ് നിലവില്‍ സംസ്ഥാനത്തെ സജീവ കേസുകള്‍. 56.58 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2.02 ശതമാനമാണ് മരണ നിരക്കെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതിനിടെ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ ഞായറാഴ്ച രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

Top