മഹാരാഷ്ട്രയില്‍ 143 കൊവിഡ് മരണം സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 9,974 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 60,36,821. 143 പേര്‍ കൂടി മരണപ്പെട്ടു. മരണസംഖ്യ 1,21,286 ആയി. മുംബൈയിലെ പ്രതിദിന എണ്ണം 739 ആണ്. 8,562 പേര്‍ക്ക് അസുഖം ഭേദമായി. രോഗമുക്തി നേടിയവര്‍ 57,90,113 ആയി . നിലവില്‍ 1,22,252 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

മുംബൈ നഗരത്തില്‍ 739 പുതിയ കേസുകളും 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തില്‍ രോഗികളുടെ എണ്ണം 7,20,349 ആയി. മരണസംഖ്യ 15,396 ആയി ഉയര്‍ന്നു.

Top