മധ്യപ്രദേശില്‍ കര്‍ഷകപ്രക്ഷോഭത്തിന് നേരെ വെടിവെപ്പ് ; ഒരു കര്‍ഷകന്‍ മരിച്ചു

ന്യൂഡല്‍ഹി: പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കുനേരെ വെടിവെയ്പ്പ്‌.

വെടിവെയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയോടെയാണ് പ്രക്ഷോഭം അക്രമാസക്തമായത്. സമരം ചെയ്യുന്ന കര്‍ഷകര്‍ മന്‍സോറില്‍ ഒരു തുണിക്കടയ്ക്ക് തീവെക്കുകയും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. റെയില്‍വെ ട്രാക്കുകളും പ്രക്ഷോഭകര്‍ തകര്‍ത്തു.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റിന് സര്‍വീസ് നിര്‍ത്തിവച്ചു.

Top