മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം

ഭോപാല്‍: മധ്യപ്രദേശില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം.

ഭോപാലിലെ ഹബീബ്ഗഞ്ച് മേഖലയിലെ ആര്‍പിഎഫ് ചൗകിയില്‍ നിന്നാണു നാലംഗസംഘം വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയത്.

തിരിച്ചറിയുമെന്ന ഭീതിയില്‍ അക്രമികള്‍ യുവതിയെ കൊലപ്പെടുത്താനും ശ്രമിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസിനുശേഷം മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിനി. റെയില്‍വേ ക്രോസിങ്ങില്‍ എത്തിയപ്പോഴാണു തട്ടിക്കൊണ്ടുപോയത്.

സംഭവത്തെക്കുറിച്ചു വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയാറായില്ല. പിന്നീടു നാലുപേരെയും അറസ്റ്റ് ചെയ്തു.

ഗാലു ബിഹാറി, രാജേഷ്, അമര്‍ ഛോട്ടു, രമേശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ സ്ഥിരം കുറ്റവാളിയാണ്. ഒരു കൊലപാതകക്കേസും ഇയാള്‍ക്കുമേലുണ്ട്. ഇയാളുടെ സഹായികളാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

Top