‘ഞാന്‍ പ്രധാനമന്ത്രിയല്ല, 130 കോടി ജനങ്ങളുടെ കുടുംബാംഗം’: മോദി ഹിമാചലില്‍

ഷിംല: ജീവിതം രാജ്യത്തിന് സമർപ്പിച്ചാണ് പ്രവർത്തനവുമായി മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയല്ല, 130 കോടി ജനങ്ങളുടെ കുടുംബാംഗം എന്ന നിലയിലാണ് താൻ പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു. ഹിമാചൽ സന്ദർശനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

‘ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തുടർന്ന കഴിഞ്ഞ എട്ടുവർഷ കാലയളവിൽ ഒരിക്കൽ പോലും ഞാൻ എന്നെ പ്രധാനമന്ത്രിയായി കണ്ടിട്ടില്ല. രേഖകളിൽ ഒപ്പിടുമ്പോൾ മാത്രമാണ് എനിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം ഉണ്ടാകൂ. ഫയലുകൾ പോയി കഴിയുമ്പോൾ ഞാൻ പ്രധാനമന്ത്രിയല്ല. 130 കോടി ജനങ്ങളുടെ സേവകൻ മാത്രമാണ് ഞാൻ. അവരാണ് എന്റെ ജീവിതം. എന്റെ ജീവിതം അവർക്കായി സമർപ്പിച്ചിരിക്കുന്നു’ – മോദിയുടെ വാക്കുകൾ ഇങ്ങനെ.

ഷിംലയിൽ മോദിയെ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ഹർഷാരവം മുഴക്കിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് മോദിയെ വരവേറ്റത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറി എട്ടുവർഷം തികഞ്ഞ പശ്ചാത്തലത്തിലാണ് മോദിയുടെ ഹിമാചൽ സന്ദർശനം.

Top