കുവൈത്തില്‍ ഒരു വയസ്സുകാരി ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വയസുകാരി ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചു. അല്‍ അദാനിലാണ് സംഭവം. കുവൈത്ത് സ്വദേശിയായ കുട്ടിയാണ് മരിച്ചത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബാത്ത് ടബ്ബില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Top